---
title: "കൊച്ചിയിൽ സ്വകാര്യ ബാങ്ക് ജീവനക്കാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; ബൈക്കിലെത്തിയ രണ്ടുപേർ കടന്നുകളഞ്ഞു"
english_title: "Kochi Bank Employee Threatened at Gunpoint Near Edappally, Police Probe Underway"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/379291/woman-threatened-gunpoint-police-case`"
published_at: "2026-08-20T09:55:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8681d2b7679_1000721305.jpg"
keywords: ["Kochi", "Gun Threat", "Bank Employee", "Kerala Crime", "Pal arivattom Police"]
---

# കൊച്ചിയിൽ സ്വകാര്യ ബാങ്ക് ജീവനക്കാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; ബൈക്കിലെത്തിയ രണ്ടുപേർ കടന്നുകളഞ്ഞു

> **Lead Summary:** കൊച്ചി: ഇടപ്പള്ളിക്ക് സമീപം സ്വകാര്യ ബാങ്ക് ജീവനക്കാരിയെ ഹെൽമെറ്റ് ധരിച്ച രണ്ടുപേർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

## Article Content

കൊച്ചി: ഇടപ്പള്ളിക്ക് സമീപം സ്വകാര്യ ബാങ്ക് ജീവനക്കാരിയെ ഹെൽമെറ്റ് ധരിച്ച രണ്ടുപേർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

> ബൈക്കിലെത്തിയ രണ്ടുപേരിൽ പിന്നിലിരുന്നയാൾ യുവതിയുടെ ശരീരത്തോട് തോക്ക് ചേർത്ത് നിർത്തുകയായിരുന്നു. തുടർന്ന് യുവതിയുടെ സ്ത്രീസുഹൃത്തിന്റെ പേര് പറഞ്ഞ് "നീ അവരല്ലേ" എന്ന് ചോദിച്ചു.

തുടർന്ന് ഒരു യുവാവിന്റെ പേര് പറഞ്ഞ പ്രതികൾ, അയാൾ വാങ്ങിയ സാധനം ഉടൻ തിരികെ നൽകണമെന്നും അല്ലെങ്കിൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. കൂർത്ത ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു.

പ്രതികൾ പറഞ്ഞ സ്ത്രീ താനല്ലെന്ന് യുവതി മറുപടി നൽകിയതോടെ ഇരുവരും ബൈക്കിൽ കടന്നുകളഞ്ഞു. പരിഭ്രാന്തയായ യുവതി ഉടൻ തന്നെ പോലീസിൽ പരാതി നൽകി.

സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/379291/woman-threatened-gunpoint-police-case`)